മതത്തെ ദൈവം മനുഷ്യണ്റ്റെ പ്രകൃതിയില്‍ നേരത്തെ നിക്ഷേപിച്ചിരിക്കുന്നു. ഭൂമിയില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഏകദൈവത്വമെന്ന ശുദ്ധപ്രകൃതിയാലാണു ജനിക്കുന്നത്. ദൈവ നിഷേധവും മത നിഷേധവും പൈശാചിക ദുര്മവന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണു സംഭവിച്ചത്. മതനിഷേധത്തിണ്റ്റെ ചരിത്രം വിശദീകരിക്കുന്ന വിജ്ഞാന പ്രദമായ അവതരണം. ദൈവ നിഷേധത്തിണ്റ്റെ ആള്‍ രൂപമായിരുന്ന നം റൂദ്, ധിക്കാരത്തിണ്റ്റെ പ്രതിരൂപമായിരുന്ന ഫിര്‍ ഔന്‍ തുടങ്ങി ചരിത്രത്തില്‍ സ്ഥാനം പിടിച്ച മതനിഷേധികളുടെ വിശ്വാസത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. മതനിരാസത്തിണ്റ്റെ സംഘടിത രൂപമായി ആധുനിക കാലഘട്ടത്തില്‍ ആവിര്ഭ്വിച്ച കമ്മ്യൂണിസവും മാര്ക്സികസവും മതത്തിനും മതവിശ്വാസത്തിനും മതവിശ്വാസികള്‍ ക്കും എതിരെ കൈക്കൊണ്ട ക്രൂരതകളുടെ ചരിത്രവും വിശദീകരിക്കുന്നു.